ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദേശം കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് കമ്മീഷന് ഉടന്‍ നിര്‍ദേശം പുറപ്പെടുവിച്ചേക്കും.
അതിന്റെ കരട് മാര്‍ഗനിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കിക്കൊണ്ടിരിക്കുന്നതായാണ് അറിയുന്നത്. നടപടികളില്‍ നിഷ്പക്ഷത ഉറപ്പുവരുത്തണമെന്നും പ്രവര്‍ത്തനങ്ങളെക്കുറിച്ച് കമ്മീഷനെ അറിയിക്കാനും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ഇന്ത്യ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തടയാന്‍ കമ്മീഷന് ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് ഇന്ത്യ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26