പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.സി.പി (എസ്.സി.പി.) നേതാവ് ശരദ് പവാര്‍. നെഹ്റു-ഗാന്ധി കുടുംബത്തെ വിമര്‍ശിക്കുന്ന മോഡി, രാജ്യത്തിന് വേണ്ടി നെഹ്റു-ഗാന്ധി കുടുംബം ചെയ്തതിന്റെ ഒരു ശതമാനമെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് പവാര്‍ ചോദിച്ചു. ശിരൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഹഡപ്സറില്‍  പ്രചാരണ യോഗത്തില്‍സംസാരിക്കുകയായിരുന്നു അദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പ്രസംഗങ്ങളില്‍ രാഹുല്‍ ഗാന്ധിയെ രാജകുമാരനെന്ന് വിളിക്കുകയും വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ രാഹുല്‍, കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടന്നു. 
 രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയും മുത്തശി ഇന്ദിരാ ഗാന്ധിയും രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തു. സ്വാതന്ത്ര്യ സമര കാലത്ത് വര്‍ഷങ്ങളോളം ജവഹര്‍ ലാല്‍ നെഹ്റു ജയില്‍ വാസം അനുഷ്ഠിച്ചു. എന്നാലും പ്രധാനമന്ത്രി നെഹ്റു-ഗാന്ധി കുടുംബത്തെ നിരന്തരമായി ലക്ഷ്യം വെക്കുന്നുവെന്നും  പവാര്‍ പറഞ്ഞു.
താനോ, ശിവസേന (യു.ബി.ടി.) നേതാവ് ഉദ്ധവ് താക്കറെയോ ഒരിക്കലും മോഡിയുടെ സഖ്യത്തില്‍ ചേരില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനോട് ചേര്‍ന്ന് 'ഇല്ലാതാകുന്നതിന്' പകരം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അജിത് പവാറിനും ഏക്നാഥ് ഷിന്‍ഡെയ്ക്കുമൊപ്പം ചേരാന്‍ കഴിഞ്ഞ ദിവസം മോഡി ശരദ് പവാറിനോടും ഉദ്ധവ് താക്കറേയോടും പറഞ്ഞിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.