ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ഇന്ന് ജനവിധി തേടുന്നത് 96 മണ്ഡലങ്ങളിലെ 1717 സ്ഥാനാര്‍ഥികൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ഇന്ന് ജനവിധി തേടുന്നത് 96 മണ്ഡലങ്ങളിലെ 1717 സ്ഥാനാര്‍ഥികൾ

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്ത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറും ഉള്‍പ്പെടെ 96 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ആന്ധ്ര പ്രദേശിലെ 25, തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും ആന്ധ്രയില്‍ നടക്കും.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആകെ 1717 സ്ഥാനാര്‍ഥികളാണ് 96 മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുന്നത്. 8.97 കോടി പുരുഷന്മാരും 8.73 കോടി സ്ത്രീകളും വിധി നിര്‍ണയിക്കും. 85 വയസിന് മുകളിലുള്ള 12.49 ലക്ഷം വോട്ടര്‍മാരും, ഭിന്നശേഷിക്കാരായ 19.99 ലക്ഷം പേരും വീടുകളിലിരുന്ന് വോട്ട് ചെയ്യും. 19 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പ് സുഗമമാക്കാന്‍ സജ്ജമാക്കിയത്.

സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിങ്, അർജുൻ മുണ്ട, കോൺഗ്രസ്‌ നേതാവ് നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ തുടങ്ങിയ പ്രമുഖർ നാലാം ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. എന്‍ഡിഎയിൽ നിന്ന് 40 സിറ്റിങ് എം.പിമാരാണ് മത്സര രംഗത്തുള്ളത്.

ആദ്യം മൂന്ന് ഘട്ടങ്ങളിലെയും പോളിങ് ശതമാനത്തിലെ കുറവ് മറികടക്കാൻ വലിയ നീക്കങ്ങളാണ് പാർട്ടികൾ നടത്തിയത്. ആദ്യ മൂന്ന് ഘട്ടങ്ങളിലെ പോളിങ് ശതമാനം യഥാക്രമം 66.14, 66.71, 65.68 എന്നിങ്ങനെയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.