വെടി നിര്‍ത്തലിനുള്ള യു.എന്‍ രക്ഷാ സമിതി പ്രമേയം വീറ്റോ ചെയ്തില്ല: ഇസ്രയേല്‍ പ്രതിനിധി സംഘത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി നെതന്യാഹു

 വെടി നിര്‍ത്തലിനുള്ള യു.എന്‍ രക്ഷാ സമിതി പ്രമേയം വീറ്റോ ചെയ്തില്ല: ഇസ്രയേല്‍ പ്രതിനിധി സംഘത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി നെതന്യാഹു

ടെല്‍ അവീവ്: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യു.എന്‍ രക്ഷാ സമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ പ്രതിനിധി സംഘത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റദ്ദാക്കി. അമേരിക്കയുടേത് അപ്രതീക്ഷിത നിലപാടെന്നാണ് ഇസ്രയേല്‍ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

വോട്ടെടുപ്പില്‍ നിന്ന് അമേരിക്ക വിട്ടു നിന്നതിനെ തുടര്‍ന്ന് ഇസ്രയേല്‍ പ്രതിനിധി സംഘത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം നെതന്യാഹു റദ്ദ് ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ റാഫയില്‍ ഇസ്രായേല്‍ സേന കരയാക്രമണം നടത്താന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണ പ്രകാരമാണ് സംഘം അമേരിക്കയിലേക്ക് പോകാനിരുന്നത്.

അമേരിക്ക വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതോടെയാണ് യു.എന്‍ രക്ഷാ സമിതി പ്രമേയം പാസായത്. റമദാനില്‍ വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു.

ഇസ്രായേലിന് അനുകൂലമായി ഇതുവരെയും തുടര്‍ന്ന നിലപാട് മാറ്റിയ അമേരിക്ക വീറ്റോ ചെയ്യാതെ വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് 15 സ്ഥിരാംഗങ്ങളില്‍ 14 പേരുടെയും പിന്തുണയോടെ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം ആദ്യമായി രക്ഷാസമിതിയില്‍ പാസായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.