ക്രിക്കറ്റ് മാമാങ്കത്തിന്റെ അവലോകനം "റിവേഴ്‌സ് സ്വീപ്പ്" സി ന്യൂസ് ലൈവിൽ

ക്രിക്കറ്റ് മാമാങ്കത്തിന്റെ അവലോകനം

ദുബായ് :  ഐപിഎൽ പതിമൂന്നാം സീസണിലെ മത്സരങ്ങൾ യുഎഇയിൽ ആവേശകരമായി പുരോഗമിക്കുകയാണ് എട്ട് ടീമുകൾ പരസ്പരം നാലു തവണ വീതം ഏറ്റുമുട്ടിയപ്പോൾ ആർക്കും സമ്പൂർണമായ മേധാവിത്വം അവകാശപ്പെടാനില്ല എന്നതാണ് സ്ഥിതി.  അനുദിനം മാറിമറിയുന്ന ലീഡ് നിലയാണ് പോയിന്റ് ടേബിളിൽ കാണാൻ സാധിക്കുന്നത്,  യുവതാരങ്ങളുടെ മാസ്മരികമായ ബാറ്റിങ്ങും മഹാരഥന്മാരുടെ പടയോട്ടവും അന്യാദൃശ്യമായ ഫീൽഡിങ് പാടവവും  മത്സരത്തിലെ ഗതി നിർണയിക്കുന്ന ബൗളിങ്ങ് പ്രകടനങ്ങളും ചേരുമ്പോൾ ഓരോ ഐപിഎൽ മത്സരവും അവിസ്മരണീയമായ അനുഭവമായി മാറുന്നു.

സഞ്ജു വി സാംസൺ , ദേവ്ദത്ത് പടിക്കൽ തുടങ്ങി മലയാളി താരങ്ങളുടെ സാന്നിധ്യം മൂലം ഐപിഎൽ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്കും പ്രിയങ്കരമായിട്ടുണ്ട്.പിച്ചിന്റെ സ്വഭാവങ്ങൾ മറികടന്ന്  സാഹസികരായ ബാറ്റ്സ്മാന്മാർ നിറഞ്ഞ ആടാൻ തുടങ്ങിയതോടെ പല മത്സരങ്ങളിലും ടീം സ്കോർ  200 കടന്നു.  

ബാറ്റ് കൊണ്ടും,പന്ത് കൊണ്ടും മാത്രമല്ല ഫീൽഡിങ് മികവു കൊണ്ടും ഇന്ദ്രജാലം കാട്ടുന്ന ക്രിക്കറ്റ് മാന്ത്രികർ മൈതാനത്ത് നടത്തുന്ന പ്രകടനങ്ങൾ ലക്ഷക്കണക്കിന് ആസ്വാദകരെയാണ് ആനന്ദിപ്പിക്കുന്നതും ആവേശഭരിതരാക്കുന്നതും.  

ക്രിക്കറ്റ് പ്രേമികളുടെ ഈ ആവേശം ഉൾക്കൊണ്ട് സി ന്യൂസ് ലൈവ്  ഞായറാഴ്ച മുതൽ (ഒക്ടോബർ 04) ഐപിഎൽ മത്സരങ്ങൾ അവലോകനം ചെയ്യുന്ന "റിവേഴ്‌സ് സ്വീപ്പ്"   എന്ന കോളം തുടങ്ങുകയാണ്.  കേരള രഞ്ജി ടീം മുൻ നായകനും യുഎഇയിലെ ഗോൾഡ് 101.3എഫ് എം  ക്രിക്കറ്റ്കമന്റേറ്ററുമായ സോണി ചെറുവത്തൂരാണ് മത്സരങ്ങൾ അവലോകനം ചെയ്യുന്നത്‌. ഐപിഎൽ മത്സരങ്ങളുടെ ആവേശവും ആസ്വാദ്യതയും ഒട്ടും ചോരാതെ നിങ്ങളിലേക്ക് എത്തിക്കാൻ  ഞങ്ങളുമുണ്ട് . വായിക്കുക ഞായറാഴ്ച്ച മുതൽ "റിവേഴ്‌സ് സ്വീപ്പ്".


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.