ശമ്പളക്കമ്മിഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും

ശമ്പളക്കമ്മിഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും

തിരുവനന്തപുരം: പതിനൊന്നാം ശമ്പളക്കമ്മിഷൻ നാളെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിക്ക് കമ്മിഷൻ റിപ്പോർട്ട് നൽകുക. റിപ്പോർട്ട് കിട്ടിയാൽ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും പരിഷ്‌കരിക്കാനുള്ള ശുപാർശകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.

ശമ്പളത്തിലും പെൻഷനിലും പത്തുശതമാനംവരെ വർധനയാണു പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെ പെൻഷൻപ്രായം രണ്ടുവർഷം കൂട്ടാൻ കമ്മിഷൻ ശുപാർശ ചെയ്തേക്കും. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഈ നിർദേശം പരിഗണിക്കില്ല. റിപ്പോർട്ട് ലഭിച്ച് അധിക ദിവസങ്ങൾ കഴിയുന്നതിനുമുന്നെ തന്നെ ശമ്പളപരിഷ്‌കരണ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.