മഞ്ഞണിഞ്ഞ് മാമലകള്‍; മൂന്നാറില്‍ പോയാല്‍ മഞ്ഞില്‍ കുളിരാം

 മഞ്ഞണിഞ്ഞ് മാമലകള്‍; മൂന്നാറില്‍ പോയാല്‍ മഞ്ഞില്‍ കുളിരാം

മൂന്നാര്‍: മഞ്ഞില്‍ പുതച്ച് മൂന്നാര്‍ മലനിരകള്‍. മൂന്നാര്‍ ടൗണില്‍ താപനില മൈനസ് രണ്ടിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.

രണ്ടാഴ്ച മുന്‍പ് കുണ്ടള, ദേവികുളം, ലാക്കാട്, തെന്മല, ചെണ്ടുവര എന്നിവിടങ്ങളില്‍ താപനില മൈനസ് രണ്ടിലെത്തിയിരുന്നു. തോട്ടം മേഖലയിലും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. നല്ലതണ്ണി- പൂജ്യം, ലക്ഷ്മി- മൈനസ് ഒന്ന്, സെവന്‍മല- പൂജ്യം, സൈലന്റ് വാലി- മൈനസ് രണ്ട്, തെന്മല- മൈനസ് മൂന്ന്, മാട്ടുപ്പെട്ടി- രണ്ട്, ചെണ്ടുവര- രണ്ട് എന്നിങ്ങനെയായിരുന്നു താപനില.

താപനില പൂജ്യത്തിലും താഴ്ന്നതോടെ തോട്ടം മേഖലയിലും മഞ്ഞുവീഴ്ച രൂക്ഷമായിരുന്നു. മൂന്നാര്‍ ടൗണില്‍ താപനില മൈനസ് രണ്ടിലെത്തിയ ചൊവ്വാഴ്ച പാതയോരങ്ങളിലും മറ്റും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളില്‍ കട്ടിയില്‍ മഞ്ഞ് വീണുകിടന്നു.

തണുപ്പ് കൂടിയതിനെത്തുടര്‍ന്ന് വാഹനങ്ങളിലെ ഇന്ധനം കട്ടപിടിച്ചതുമൂലം വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. 1964 ല്‍ ജനുവരി പത്തിനും 2019 ല്‍ ജനുവരി ആദ്യ വാരവുമാണ് കേരളത്തില്‍ സമതലപ്രദേശത്ത് ഇതിനു മുന്‍പ് ഏറ്റവും കുറവ് തണുപ്പ് അനുഭവപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.