അപ്പം, പുട്ട്, പൊറോട്ട, ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാവുന്ന തകര്‍പ്പന്‍ ഐറ്റമാണ് പോര്‍ക്ക് റോസ്റ്റ്. നാവില്‍ വെള്ളമൂറുന്ന രുചിയില്‍
ഈസ്റ്ററിന് കൊതിയൂറും പോര്‍ക്ക് റോസ്റ്റ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
1. പോര്‍ക്ക് - 1 കിലോഗ്രാം
2. മുളകുപൊടി - 1 ടീസ്പൂണ്‍
3. ഗരം മസാല - 1 ടീസ്പൂണ്‍
4. കുരുമുളക് പൊടി - 1 ടീസ്പൂണ്‍
5. മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
6. മല്ലിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
7. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിള്‍സ്പൂണ്‍
8. കറിവേപ്പില - ആവശ്യത്തിന്
9. സവാള അരിഞ്ഞത് - 1/4 കപ്പ്
10.പച്ചമുളക് രണ്ടായി മുറിച്ചത് - 3-4
11. ഉപ്പ് - ആവശ്യത്തിന്
പോര്‍ക്ക് വഴറ്റാന്‍ ആവശ്യമായ ചേരുവകള്‍
1. ചെറിയ ഉള്ളി അരിഞ്ഞത് - 1 കപ്പ്
2. പച്ചമുളക് അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
3. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിള്‍സ്പൂണ്‍
4. കറിവേപ്പില - ആവശ്യത്തിന്
5. കുരുമുളക് പൊടി - 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. നന്നായി കഴുകിയെടുത്ത പോര്‍ക്കില്‍, പുരട്ടാന്‍ ആവശ്യമായ ചേരുവകള്‍ എല്ലാം ചേര്‍ത്ത് ഒരു മണിക്കൂര്‍ പുരട്ടി വയ്ക്കുക .
2. അതിന് ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ പോര്‍ക്ക് ഇട്ട് തീ കൂട്ടി വേവിക്കുക. പോര്‍ക്കിലെ നെയ്യ് ഇറങ്ങി വരുമ്പോള്‍ തീ കുറയ്ക്കുക. വെന്ത പോര്‍ക്ക് നെയ്യില്‍ നിന്നും മാറ്റുക .
3. ഈ നെയ്യിലേക്ക് മുളകില്‍ പറഞ്ഞ വഴറ്റാന്‍ ആവശ്യമായ ചേരുവകള്‍ ചേര്‍ത്ത് വഴറ്റി, വെന്ത പോര്‍ക്കും ഇട്ട് നല്ലതുപോലെ വരട്ടി എടുക്കുക. രുചികരമായ പോര്‍ക്ക് റോസ്റ്റ് തയാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.