ഇന്ത്യന്‍ ജൂനിയര്‍ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്ന ബാസ്‌കറ്റ്ബോള്‍ താരം കണ്ണൂരില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

ഇന്ത്യന്‍ ജൂനിയര്‍ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്ന ബാസ്‌കറ്റ്ബോള്‍ താരം കണ്ണൂരില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

കണ്ണൂര്‍: മുന്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരം താമസസ്ഥലത്ത് മരിച്ച നിലയില്‍. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ചന്ദനക്കാംപാറ വെട്ടത്ത് ബൊബിറ്റ് മാത്യു (42)വിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ സൗത്ത് ബസാര്‍ കക്കാട് റോഡില്‍ പാലക്കാട് സ്വാമി മഠത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ കിടപ്പുമുറിയില്‍ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടത്. ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ ഓഫിസിലെ സ്‌പോര്‍ട്‌സ് അസിസ്റ്റന്റായിരുന്നു. തനിച്ചായിരുന്നു താമസം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ത്യന്‍ ജൂനിയര്‍ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്നു. വിവിധ ടൂര്‍ണമെന്റുകളില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടി. മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ടിന്റു (അയര്‍ലന്‍ഡ്). മകന്‍: എയ്ഞ്ചലോ. സംസ്‌കാരം പിന്നീട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.