ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്നു പേരിട്ടതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് ഡല്‍ഹി ഹൈക്കോടതി.
ഒരാഴ്ചയ്ക്കകം മറുപടി അറിയിക്കണം. ഹര്‍ജിയില്‍ ഏപ്രില്‍ 10 ന് വാദം കേട്ട് അന്തിമ തീര്‍പ്പ് കല്‍പ്പിക്കുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
പൊതുപ്രവര്‍ത്തകനായ ഗിരീഷ് ഭരദ്വാജാണ് ഹര്‍ജിക്കാരന്‍. തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയും ഇന്ത്യയും തമ്മിലാണ് മത്സരമെന്ന ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.
പ്രതിപക്ഷ സഖ്യം 'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേകം നിലപാട് അറിയിച്ചിട്ടില്ല. രാഷ്ട്രീയ സഖ്യങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു അധികാരവുമില്ലെന്ന പൊതു നിലപാടാണ് ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.