തായ്‌വാനിലെ ഭൂചലനത്തില്‍ മരണം പത്തായി; രണ്ട് ഇന്ത്യക്കാരെ കാണാതായതായി റിപ്പോര്‍ട്ട്

തായ്‌വാനിലെ ഭൂചലനത്തില്‍ മരണം പത്തായി; രണ്ട് ഇന്ത്യക്കാരെ കാണാതായതായി റിപ്പോര്‍ട്ട്

ബാങ്കോങ്: തായ്‌വാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തില്‍ കാണാതായവരില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരായ ഒരു സ്ത്രീയെയും പുരുഷനെയും കാണാതായെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരെയും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള തരോക്കോ ജോര്‍ജിലാണ് അവസാനമായി കണ്ടത്. ഇരുവരെയും കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.

25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് കഴിഞ്ഞ ദിവസം തായ്‌വാനില്‍ രേഖപ്പെടുത്തിയത്. ഇതുവരെയും പത്ത് മരണമാണ് സ്ഥിരീകരിച്ചതെങ്കിലും തകര്‍ന്നടിഞ്ഞ കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് സംശയമുണ്ട്.

പരിക്കേറ്റവരുടെ എണ്ണം 1,038 ആയി ഉയര്‍ന്നതായും 42 ഹോട്ടല്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 48 പേരെ കാണാതായതായും തായ്വാനിലെ അഗ്‌നിശമന വിഭാഗം അറിയിച്ചു.

ഭൂചലനം ഉണ്ടായതിന് പിന്നാലെ ജപ്പാന്റെയും ഫിലിപ്പീന്‍സിന്റെയും ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. തായ് വാന്റെ കിഴക്ക് 7.4 തീവ്രതയില്‍ ഭൂകമ്പം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.

തായ് വാനില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സഹായത്തിനും മാര്‍ഗനിര്‍ദേശത്തിനും വ്യക്തതയ്ക്കുമായി അടിയന്തര ഹെല്‍പ്പ്‌ലൈന്‍ ഇന്ത്യ തായ്‌പേയ് അസോസിയേഷന്‍ സജ്ജീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.