ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ചാർട്ടറിൽ ഗർഭഛിദ്രം മൗലിക അവകാശമായി ഉൾപ്പെടുത്തുന്നതിനെതിരെ കത്തോലിക്ക ബിഷപ്പുമാർ രംഗത്ത്. സ്ത്രീകളുടെ അവകാശവുമായി അബോർഷനെ ബന്ധിപ്പിക്കുന്നതിനെതിരെ യൂറോപ്യൻ ബിഷപ്‌സ് കോൺഫ്രൻസുകളുടെ കൂട്ടായ്മ ശക്തമായ പ്രതിഷേധം അറിയിച്ചു. തങ്ങൾക്കും സമൂഹത്തിനും അനുഗ്രഹത്തിന്റെ കാലമായി മാറ്റിക്കൊണ്ട് ഗർഭ കാലം സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ സ്ത്രീകൾക്ക് അവകാശമുള്ള യൂറോപ്പിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ബിഷപ്പുമാർ വ്യക്തമാക്കി.
അമ്മയാകുന്നത് വ്യക്തിപരമോ സാമൂഹ്യപരമോ പ്രഫഷനൽ ആയോ ഉള്ള ജീവിതത്തിന് ഒരിക്കലും പരിമിധി സൃഷ്ടിക്കുന്നില്ല. അബോർഷനെ പരിപോഷിപ്പിക്കുന്നതിലൂടെ സ്ത്രീകളുടെ യഥാർത്ഥ അവകാശങ്ങളെ ഹനിക്കുകയാണ് ചെയ്യുന്നത്. എല്ലാവരും അംഗീകരിക്കാത്തതും വിഭാഗായീത സൃഷ്ടിക്കുന്നതുമായ കാര്യങ്ങൾ മൗലിക അവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്നും ബിഷപ്പുമാർ ആവശ്യപ്പെട്ടു.
മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാന ശിലയാണ് ജീവന്റെ അവകാശം. പ്രത്യേകിച്ചും ഗർഭസ്ഥ ശിശുക്കളെയും പ്രായമായവരെയും രോഗികളെയും വൈകല്യങ്ങളുള്ളവരെയും പോലെ ദുർബലരും പ്രതിരോധ ശേഷിയില്ലാത്തവരുമായവരുടെ ജീവിക്കാനുള്ള അവകാശം തുടങ്ങിയവ സഭ എന്നും പഠിപ്പിച്ചിട്ടുള്ള കാര്യമാണെന്ന് ബിഷപ്പുമാർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.