പാലാ രൂപത പ്രവാസി അപ്പസ്തോലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റിയുടെ പിതാവ് കെ.എം തോമസ് നിര്യാതനായി

പാലാ രൂപത പ്രവാസി അപ്പസ്തോലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റിയുടെ പിതാവ് കെ.എം തോമസ് നിര്യാതനായി

പാല: പാലാ രൂപത പ്രവാസി അപ്പസ്തോലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാദർ മാണി കൊഴുപ്പൻകുറ്റിയുടെ പിതാവ് കെ.എം. തോമസ് (70) നിര്യാതനായി. റിട്ട.എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മറിയാമ്മ തോമസ്, വൈക്കം ഉല്ലല പുത്തേത്ത് കുടുംബാംഗം. മക്കൾ: ഫാ. മാണി കൊഴുപ്പൻകുറ്റി (എസ്.എം.വൈ.എം. പാലാ രൂപത ഡയറക്ടർ), ജോസ് തോമസ് (അസി. മാനേജർ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പെരുമ്പാവൂർ).

മരുമകൾ: ദിവ്യ റോസ് ജോസ് (ഏണസ്റ്റ് ആൻഡ് യങ് എൽ.എൽ.പി., കൊച്ചി). മൃതദേഹം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വീട്ടിലെത്തിക്കും. സംസ്‌കാരം ഞായറാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മരങ്ങോലി സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.