ഇന്ത്യൻ വിദ്യാർഥി കാനഡയിൽ വെടിയേറ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ഫാമിലി ക്രൗഡ് ഫണ്ടിങ് ആരംഭിച്ചു

ഇന്ത്യൻ വിദ്യാർഥി കാനഡയിൽ വെടിയേറ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ഫാമിലി ക്രൗഡ് ഫണ്ടിങ് ആരംഭിച്ചു

ഓട്ടവ: കാനഡയിലെ സൗത്ത് വാൻകൂവറിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ചിരാഗ് ആന്റിലിനെയാണ് (24) കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൗത്ത് വാൻകൂവറിൽ നിന്ന് വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസ് കരുതുന്നത്.

സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ചിരാഗിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകണമെന്ന് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ നേതാവ് വരുൺ ചൗധരി വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ട്.

ചിരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഫാമിലി ക്രൗഡ് ഫണ്ടിങ് ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. 2022 സെപ്റ്റംബറിലാണ് ചിരാഗ് വാൻകൂവറിലെത്തിയത്. അടുത്തിടെ കാനഡയിലെ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ പൂർത്തിയാക്കിയ ശേഷം തൊഴിൽ പെർമിറ്റും നേടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.