ഹേമ മാലിനിക്കെതിരേ അധിക്ഷേപം; രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് 48 മണിക്കൂര്‍ വിലക്ക്

ഹേമ മാലിനിക്കെതിരേ അധിക്ഷേപം; രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് 48 മണിക്കൂര്‍ വിലക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപി എംപി ഹേമാമാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് വിലക്ക്. ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ആദ്യ വിലക്കാണ് സുര്‍ജേ വാലയ്ക്കെതിരേയുള്ളത്.

സുര്‍ജേവാലയ്ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. സുര്‍ജേവാലയുടെ മറുപടി കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. പരാമര്‍ശം ഹേമാമിലിനയുടെ വ്യക്തിത്വത്തിനും അന്തസിനും കോട്ടം തട്ടുന്നതാണെന്ന് കമ്മീഷന്‍ വിലയിരുത്തി.

പൊതുപരിപാടികള്‍, റാലികള്‍, റോഡ് ഷോകള്‍, മാധ്യമ ഇടപെടല്‍ എന്നിവയില്‍ നിന്നെല്ലാം 48 മണിക്കൂറോളം മാറി നില്‍ക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുര്‍ജേവാലയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ന് വൈകുന്നേരം ആറ് മുതലാണ് വിലക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.