'രാജ്യത്തോടുള്ള എന്റെ കടമ': വോട്ട് ചെയ്ത് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത

'രാജ്യത്തോടുള്ള എന്റെ കടമ': വോട്ട് ചെയ്ത്  ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത

മുംബൈ: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയായ ജ്യോതി കിഷന്‍ജി ആംഗേ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.

വെറും രണ്ട് അടി മാത്രമാണ് മുപ്പത് വയസുള്ള ജ്യോതിയുടെ പൊക്കം. അതായത് 61.95 സെന്റീ മീറ്റര്‍ പൊക്കമുള്ള ജ്യോതി ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ചെറിയ സ്ത്രീയായി അറിയപ്പെടാന്‍ തുടങ്ങിയത് 2009 മുതലാണ്. ജനിച്ചതിന് ശേഷം നാല് കിലോ മാത്രമാണ് ജ്യോതിയുടെ ഭാരം വര്‍ധിച്ചത്.

രാജ്യത്തോടുള്ള കടമ താന്‍ പൂര്‍ത്തിയാക്കിയെന്ന് സമ്മതിദാനവകാശം വിനിയോഗിച്ച ശേഷം ജ്യോതി മാധ്യമങ്ങളോട് പറഞ്ഞു. വീടിന് സമീപത്തെ സ്‌കൂളിലായിരുന്നു വോട്ടവകാശം വിനിയോഗിച്ചത്.


വീട്ടുകാരുടെ കൈകളിലേന്തി എത്തിയ ജ്യോതി ബൂത്തിലെത്തിയതിന് പിന്നലെ ആളുകള്‍ ചുറ്റും കൂടുകയും ചെയ്തു. 'ഞാന്‍ എപ്പോഴും എന്റെ വോട്ടവകാശം വിനിയോഗിക്കുന്നു, അത് രാജ്യത്തോടുള്ള എന്റെ കടമയാണ്'- ജ്യോതി പറഞ്ഞു.

വോട്ട് ചെയ്ത ശേഷം മഷി പുരട്ടി വിരല്‍ ഉയര്‍ത്തിപ്പിടിച്ച ശേഷം എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും അവര്‍ പറഞ്ഞു.

ജ്യോതിയ്ക്ക് ഉയരം തീരെയില്ലെങ്കിലും അച്ഛനും അമ്മയും സഹോദരിയുമെല്ലാം സാധാരണ ഉയരമുള്ളവരാണ്. അഞ്ച് വയസുവരെ ജ്യോതിയും മറ്റെല്ലാ കുട്ടികളെയും പോല വളര്‍ന്നിരുന്നുവെന്ന് അമ്മ രഞ്ചന പറയുന്നു.

അക്കന്‍ഡ്രോ പ്ലാസിയ എന്ന രോഗാവസ്ഥയാണ് അവള്‍ക്ക്. എല്ലുകളെയാണ് ഇത് ബാധിക്കുന്നത്. ഇത്തരം രോഗം ബാധിക്കുന്നവര്‍ വിരൂപരാകുന്ന അവസ്ഥയും ഉണ്ട്.

‼️WATCH | World's Shortest Woman Jyoti Amge Votes In #Nagpur.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.