ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം; ഏഴ് പേരെ കാണാതായി

ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം; ഏഴ് പേരെ കാണാതായി

ടോക്കിയോ: രണ്ട് ജാപ്പനീസ് സൈനിക ഹെലികോപ്റ്ററുകൾ പസഫിക് സമുദ്രത്തിൽ തകർന്ന് വീണു. സംഭവത്തിൽ ഒരാൾ മരിച്ചു. ഏഴ് പേരെ കാണാതായി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ജാപ്പനീസ് സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ വക്താവ് അപകടം സ്ഥിരീകരിച്ചു. പെസഫിക് സമുദ്രത്തിലെ ഇസു ദ്വീപിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഹെലികോപ്റ്ററുകൾ അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഒരാളെ രക്ഷിച്ചിരുന്നു. ഇയാൾ ചികിത്സയിലിരിക്കെ മരിച്ചു. മറ്റ് ഏഴ്‌പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കടലിൽ തിരച്ചിലിനിടെ തകർന്ന ഹെലികോപ്റ്ററുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. അപകട കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ കൂട്ടിയിടിയുടെ സാധ്യതകൾ അവലോകനം ചെയ്തുവരികയാണ്. അപകടത്തിന് 25 മിനിട്ട് മുൻപ് ഹെലികോപ്റ്ററുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടിരുന്നു. പിന്നാലെ എമർജൻസി സിഗ്നലും ലഭ്യമായി. സംഭവത്തിൽ വിദേശ രാഷ്‌ട്രങ്ങളുടെ ഉൾപ്പെടെ മറ്റേതെങ്കിലും ഇടപെടലിന് സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.