പത്തനംതിട്ട: പത്തനംതിട്ട ആറന്‍മുളയിലെ കള്ളവോട്ട് പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ നടപടി. രണ്ട് പോളിങ് ഉദ്യോഗസ്ഥരെയും ബൂത്ത് ലെവല്‍ ഓഫീസറെയും സസ്പെന്‍ഡ് ചെയ്തു. പോളിങ് ഓഫീസര്‍മാരായ ദീപ, കല എസ് തോമസ്, ബിഎല്‍ഒ അമ്പിളി എന്നിവര്‍ക്കെതിരെയാണ് നടപടി.
ആറ് വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തു എന്നായിരുന്നു പരാതി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു ചെയ്തുവെന്നാണ് പരാതിയിലുള്ളത്. കള്ളവോട്ട് ചെയ്യാന്‍ വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്തുകളിച്ചുവെന്നും എല്‍ഡിഎഫ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതോടെ രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കും. അതിനുള്ള റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുമെന്നും വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.