ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകൻ

 ബിഷപ്പ് ആൻഡ്രൂസ് താഴത്ത്  വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകൻ

കൊച്ചി :കത്തോലിക്കാ  സഭയുടെ  പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്  നിയമിതനായി.  ഫ്രാൻസീസ് മാർപ്പാപ്പ നടത്തിയ ഈ പ്രത്യേക നിയമനം അഞ്ചുകൊല്ലത്തേക്കാണ്. റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് മാർപ്പാപ്പയെ തന്റെ അജപാലന ദൗത്യങ്ങളിൽ സഭാനിയമ വ്യാഖ്യനത്തിലൂടെ സഹായിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.

1917ൽ ബനഡിക്റ്റ് പതിനഞ്ചാമൻ മാർപ്പാപ്പയാണ് സഭാ നിയമവ്യാഖ്യാനത്തിനായി ഒരു പൊന്തിഫിക്കൽ കമ്മീഷൻ തുടങ്ങുന്നത്. 1989ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഈ കമ്മീഷനെ പൊന്തിഫിക്കൽ കൗൺസിൽ പദവിയിലേക്ക് ഉയർത്തി. സഭാനിയമ വ്യാഖ്യാനത്തിലൂടെ വത്തിക്കാൻ ഭരണസംവിധാനത്തിലെ നെടുംതൂണാണ് പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ്.

ഇന്ത്യയിലെ അറിയപ്പെടുന്ന പൗര്യസ്ത്യ കാനൻ നിയമവിദ്ഗനാണ്  മാർ ആൻഡ്രൂസ് താഴത്ത്. മാർപ്പാപ്പ കേരളസഭയ്ക്ക് നല്കിയ വലിയ അംഗീകാരമായി ഈ നിയമനത്തെ കാണുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.