അബുദാബി: അബുദാബിയിൽ കാണാതായ ചാവക്കാട് ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമീൽ 28 ആണ് മരിച്ചത്. കഴിഞ്ഞ മാസം 31നാണ് ഷെമീലിനെ കാണാതായത്. അബുദാബി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് 31-ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റാസൽ ഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ വിവരം അറിയിക്കുകയായിരുന്നു. കാണാതായി രണ്ട് ദിവസത്തിന് ശേഷവും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അബുദാബി പോലിസിൽ പരാതി നല്‍കുകയായിരുന്നു.
മകനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എംകോം ബിരുദധാരിയായ യുവാവ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.