കാര്‍ഡിഫ്: യുകെയിലെ പ്രധാന നഗരങ്ങളിലൊന്നായ കാര്‍ഡിഫിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് മൂന്ന് പേരുടെ പരുക്കുകള്‍ മാരകമല്ലന്നും പൊലീസ് വക്താവ് വ്യക്തമാക്കി. ഇവര്‍ നഴ്സിങ് വിദ്യാര്‍ഥികളാണെന്നാണ് സൂചന. ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ എ48 റോഡിലെ ബോണ്‍വില്‍സ്റ്റണ് സമീപമാണ് അപകടം നടന്നത്. പ്രാഥമിക നിഗമനം അനുസരിച്ച് ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
നാല് പേരെയും വെയില്‍സ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളുടെ മാതാപിതാക്കളോട് നാട്ടില്‍ നിന്നും യാത്ര തിരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഈ റോഡ് ഒഴിവാക്കി സഞ്ചരിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയതോടെ മറ്റ് ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.