ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസില്‍ 99.47 ശതമാനം വിജയം

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസില്‍ 99.47 ശതമാനം വിജയം

ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് ( സി.ഐ.എസ്.സി.ഇ) നടത്തുന്ന 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയിട്ടുണ്ട്.

ഐ.എസ്.സി ( ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്) പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 98.19 ശതമാനമാണ് വിജയം. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് 99.47 ശതമാനം വിദ്യാര്‍ഥികളും വിജയം നേടിയതായി സി.ഐ.എസ്.സി.ഇ അറിയിച്ചു. സി.ഐ.എസ്.സി.ഇ വെബ്‌സൈറ്റായ cisce.org, results.cisce.org ല്‍ ഫലം അറിയാം. ഡിജി ലോക്കറിലും ഫലം ലഭ്യമാകും.

പരീക്ഷയില്‍ കേരളം വമ്പിച്ച വിജയമാണ് നേടിയത്. പത്താം ക്ലാസില്‍ പരീക്ഷ എഴുതിയ 99.99 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 99.93 ശതമാനമാണ് കേരളത്തിലെ വിജയ ശതമാനം.

പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്. ഇന്‍ഡക്സ് നമ്പര്‍, യൂണിക് ഐഡി, ക്യാപ്ച എന്നിവ നല്‍കി ഫലം അറിയാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. 2023 ല്‍ പത്താം ക്ലാസില്‍ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 96.63 ശതമാനവുമായിരുന്നു വിജയം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.