ലണ്ടന്‍: യു.കെയിലെ ഡെര്‍ബിക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ആദ്യകാല പ്രവാസിയായ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് അകാലത്തില്‍ വിട പറഞ്ഞത്. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണതെന്നാണ് പ്രാഥമിക നിഗമനം.
എറണാകുളം അങ്കമാലി പാലിശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. യു.കെയിലെ പ്രശസ്തമായ ടാക്‌സ് അഡൈ്വസറി കമ്പനിയായ ബി.ഡി.ഓ നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/സീനിയര്‍ ടാക്‌സ് അഡൈ്വസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ജെറീന.
വീട്ടില്‍ വ്യായാമം ചെയ്യുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചത്. ഉടനെ തന്നെ നഴ്‌സായ അമ്മ റോസിലി സിപിആര്‍ കൊടുക്കുകയും എമര്‍ജന്‍സി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എമര്‍ജന്‍സി ആന്‍ഡ് ആംബുലന്‍സ് വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജെറീന സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം. വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബത്തെ തീരാക്കണ്ണീരിലാഴ്ത്തി ജെറീനയുടെ വേര്‍പാടുണ്ടായത്.
സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോര്‍ജ്. സഹോദരി ഭര്‍ത്താവ്: ലിയോ തോലത്ത്. സംസ്‌കാരം പിന്നീട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.