പ്രഭാത സവാരിക്കിടെ വാഹനാപകടത്തില്‍ കെ.പി യോഹന്നാന് ഗുരുതര പരിക്ക്; അപകടം അമേരിക്കയിലെ ഡാലസില്‍

പ്രഭാത സവാരിക്കിടെ വാഹനാപകടത്തില്‍ കെ.പി യോഹന്നാന് ഗുരുതര പരിക്ക്; അപകടം അമേരിക്കയിലെ ഡാലസില്‍

ഡാലസ്: അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന് (കെ.പി യോഹന്നാന്‍) ഗുരുതര പരിക്ക്. ഡാലസില്‍ പ്രഭാത സവാരിക്കിടെ കാറിടിച്ചായിരുന്നു അപകടം. നെഞ്ചിനും തലയ്ക്കും ഗുരുതര പരിക്കേറ്റ അദേഹത്തെ എയര്‍ലിഫ്റ്റ് ചെയ്താണ് ഡാലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സഭാ വക്താവാണ് അപകട വിവരം ഔദ്യോഗികമായി അറിയിച്ചത്. നാല് ദിവസം മുമ്പാണ് അദേഹം കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തിയത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകുന്നേരം 5:30 ഓടെ ആയിരുന്നു അപകടം.

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണ പ്രഭാത സവാരിക്കായി അദേഹം തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച സവാരിക്കായി കാമ്പസിന് പുറത്തേയ്ക്ക് പോകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.