ഷാര്‍ജ: ഷാര്‍ജയില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന്‍ മരിച്ചു. ഡ്രൈവര്‍ കാറില്‍ നിന്നിറക്കാന്‍ മറന്നതിനെ തുടര്‍ന്നാണ് ഏഴു വയസുകാരന് ദാരുണാന്ത്യമുണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഇബ്‌ന് സിനാ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. വിദ്യാര്‍ത്ഥികളുമായി കാര്‍ രാവിലെ സ്‌കൂളില്‍ എത്തിയപ്പോള്‍ ഈ കുട്ടി ഒഴികെ എല്ലാവരും ഇറങ്ങി. കുട്ടി കാറിനുള്ളിലുള്ളതറിയാതെ കാര്‍ പാര്‍ക്ക് ചെയ്ത് വനിതാ ഡ്രൈവര്‍ അവിടെ നിന്ന് ഭര്‍ത്താവിനോടൊപ്പം മറ്റൊരു കാറില്‍ പോവുകയായിരുന്നു. കാര്‍ ലോക്ക് ചെയ്തതിനാല്‍ കുട്ടിക്ക് പുറത്തിറങ്ങാനും സാധിച്ചില്ല.
ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികളെ തിരിച്ചുകൊണ്ടുവിടാന്‍ വേണ്ടി ഡ്രൈവര്‍ എത്തിയപ്പോഴാണ് കുട്ടിയെ കാറിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അല്‍ ഖാസമി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അനധികൃത ടാക്‌സി കാറാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും ഏര്‍പ്പാടാക്കിയിരുന്നത്. വനിതാ ഡ്രൈവര്‍ക്ക് ഇതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല.
സംഭവത്തെക്കുറിച്ച് വാസിത് പൊലീസ് സ്റ്റേഷന്‍ അന്വേഷണം ആരംഭിച്ചു. മകന്റെ മരണത്തിന് കാരണക്കാരി ഡ്രൈവര്‍ ആണെന്ന് അംഗീകരിക്കാന്‍ പിതാവ് സമ്മതിക്കാത്തതിനാല്‍ അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഡ്രൈവറെ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. അനുമതിയില്ലാത്ത വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കുന്നത് അപകടമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മരിച്ച കുട്ടിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.