വാഷിങ്ടൺ ഡി.സി: അമേരിക്കയിലെ കത്തോലിക്ക ആശുപത്രികളുടെ ഏറ്റവും വലിയ ശൃംഖലയായ അസെൻഷൻ ഹെൽത്തിന് നേരെ സൈബര്‍ ആക്രമണം. ആക്രമണത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുഎസിലെ നാലാമത്തെ വലിയ ആശുപത്രി ശൃംഖലയായ അസെൻഷന് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ രോഗികളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
സൈബർ ആക്രമണം സിസ്റ്റങ്ങളിലേക്കുള്ള പ്രവേശനത്തെ ബാധിക്കുകയും ക്ലിനിക്കൽ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയും ചെയ്തു. എന്തെങ്കിലും തന്ത്രപ്രധാനമായ വിവരങ്ങൾ മോഷ്ടിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ക്ലിനിക്കൽ പ്രവർത്തനങ്ങൾക്ക് ഒരു തടസം ഉണ്ടായിട്ടുണ്ട്, തടസത്തിൻ്റെ ആഘാതവും ദൈർഘ്യവും വിലയിരുത്തുന്നത് തുടരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.
കത്തോലിക്ക വിശ്വാസത്തില്‍ അധിഷ്ഠിതമായ അസെൻഷന്‍ ശൃംഖലയ്ക്കു കീഴില്‍ 140 ആശുപത്രികളുണ്ട്. പാവങ്ങള്‍ക്ക് ചികിത്സ സഹായം ഉള്‍പ്പെടെയുള്ളവ ശൃംഖല വലിയ രീതിയില്‍ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകൾക്ക് അസെൻഷൻ 2.2 ബില്യൺ ഡോളർ തുകയുടെ ചികിത്സ സഹായം ലഭ്യമാക്കിയിരിന്നു
സമീപ ആഴ്ചകളിൽ സൈബർ ആക്രമണം നേരിടുന്ന ആദ്യത്തെ ആരോഗ്യ സ്ഥാപനമല്ല ഇത്. യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ചേഞ്ച് ഹെൽത്ത് കെയറിൽ ഫെബ്രുവരിയിൽ സൈബർ ആക്രമണം നടന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.