ഹാട്രിക് വിജയം തേടി മോഡി; വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു

ഹാട്രിക് വിജയം തേടി മോഡി; വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു

വാരാണസി: ഹാട്രിക് വിജയം തേടി നരേന്ദ്ര മോഡി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാശിയിലെ കാലഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി ഇന്നലെ ആറ് കിലോമീറ്റര്‍ റോഡ് ഷോയും നടത്തിയിരുന്നു. മോഡി വീണ്ടും പ്രധാനമന്ത്രിയായാല്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയടക്കം ഒതുക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് ആദിത്യനാഥിനെയടക്കം ഒപ്പം കൂട്ടിയത്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിലും ആദിത്യനാഥ് മോഡിക്കൊപ്പമുണ്ടായിരുന്നു.

1991 മുതല്‍ ഏഴ് തവണ ബിജെപി വിജയിച്ച മണ്ഡലമാണ് വാരാണസി. ഇതില്‍ 2004 ല്‍ മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജേഷ് കുമാര്‍ മിശ്ര വിജയിച്ചത്. 2019 ല്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോഡി തിരഞ്ഞെടുക്കപ്പെട്ടത്. 2014 ല്‍ 3, 71,784 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. ജൂണ്‍ ഒന്നിനാണ് വാരണാസിയിലെ വോട്ടെടുപ്പ്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.