യുകെയിൽ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബി മോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യവിശ്രമം പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ

യുകെയിൽ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബി മോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യവിശ്രമം പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ

പീറ്റര്‍ബറോ: പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബി മോള്‍(44) സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും. യുകെയില്‍ പുതുജീവിത മോഹവുമായെത്തിയ സ്നോബിമോളെ മരണം ക്യാന്‍സറിന്റെ രൂപത്തില്‍ തേടിയെത്തുകയായിരുന്നു. എട്ടു മാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വിസയില്‍ സ്നോബിമോള്‍ എത്തുന്നത്.

ജോലി തുടങ്ങി രണ്ടു മാസം കഴിയുമ്പോഴേക്കും അനുഭവപ്പെട്ട ശരീര വേദനക്കുള്ള പരിശോധയിലാണ് ബോണ്‍ ക്യാന്‍സര്‍ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സകള്‍ നല്‍കിയെങ്കിലും സ്നോബിയുടെ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയായിരുന്നു. സ്നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും മെയ്‌ന് 20 ന് തിങ്കളാഴ്ച നടക്കും.

അന്ത്യോപചാര ശുശ്രുഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനും പൊതുദര്‍ശനത്തിനുമുള്ള അവസരം ഒരുക്കുന്നുണ്ട്. സ്നോബി മോള്‍ കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടെയും ഇളയ മകളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.