ഫുജൈറ: യു.എ.ഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
യുഎഇ പ്രാദേശിക സമയം രാത്രി 9.57 മണിക്ക് അല്‍ ഹലായില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയില്‍ വാദി തയ്യിബയ്ക്ക് സമീപമാണ് അല്‍ ഹലാ. താമസക്കാര്‍ക്ക് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതേസമയം ഭൂചലനം മൂലം യുഎഇയില്‍ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
ജനുവരിയില്‍ ഫുജൈറയുടെയും റാസല്‍ഖൈമയുടെയും അതിര്‍ത്തി പ്രദേശമായ മസാഫിയിലും 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.