'മരണ വാർത്ത ഞെട്ടിച്ചു, അതീവ ദുഖകരം; ഇറാൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നു'; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

'മരണ വാർത്ത ഞെട്ടിച്ചു, അതീവ ദുഖകരം; ഇറാൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നു'; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റെയ്സിയുടെ മരണ വാർത്ത ഞെട്ടലുളവാക്കിയെന്നും ദുഖകരമായ ഈ സാഹചര്യത്തിൽ ഇറാനൊപ്പം ഇന്ത്യ നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇബ്രാഹിം റെയ്സി നിർവഹിച്ച പങ്ക് വലുതായിരുന്നു. അദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. ഇബ്രാഹിം റെയ്സിയുടെ കുടുംബത്തിനും ഇറാൻ ജനതയ്‌ക്കും അനുശോചനം അറിയിക്കുന്നതായും നരേന്ദ്ര മോഡി അറിയിച്ചു. പ്രധാനമന്ത്രി കൂടാതെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാൻ പ്രസിഡന്റിന്റെ അപകട മരണത്തിൽ ദുഖം രേഖപ്പെടുത്തി.

ഇന്നലെ വൈകിട്ടായിരുന്നു ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈൻ അമീറബ്ദുള്ളയും സഞ്ചരിച്ച ഹെലികോപ്റ്റർ ഇറാൻ - അസർബൈജാൻ അപകടത്തിൽപ്പെട്ടത്. അസർബൈജാൻ സന്ദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഹെലികോപ്റ്റർ കണ്ടെത്തിയെങ്കിലും കത്തിയമർന്ന നിലയിലായിരുന്നു. കോപ്റ്ററിലുണ്ടായിരുന്ന ആരും തന്നെ ജീവനോടെയില്ലെന്ന് ദൗത്യ സംഘം സ്ഥിരീകരിച്ചു. കോപ്റ്ററിൽ ഒമ്പത് പേരാണുണ്ടായിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.