ഞെട്ടിച്ച് സ്വര്‍ണ വില; ആദ്യമായി 55,000 കടന്നു; വിപണിയെ ബാധിച്ച് യുദ്ധങ്ങള്‍; ഇനിയും വില ഉയർന്നേക്കും

ഞെട്ടിച്ച് സ്വര്‍ണ വില; ആദ്യമായി 55,000 കടന്നു; വിപണിയെ ബാധിച്ച് യുദ്ധങ്ങള്‍; ഇനിയും വില ഉയർന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് വില രേഖപ്പെടുത്തി സ്വര്‍ണം. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില 55,000 കടന്നു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 54,720 രൂപ എന്ന റിക്കാര്‍ഡാണ് മറികടന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 55,120 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,890 രൂപയാണ്. വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍ നിന്ന് ഒരു രൂപ വര്‍ധിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വര്‍ണ വില റെക്കോഡ് തൂത്തെറിഞ്ഞ് മുന്നേറുകയാണ്. കഴിഞ്ഞ മാര്‍ച്ച് 29 നാണ് വില പവന് ആദ്യമായി 50,000 രൂപ കടന്നത്. പിന്നീട് വെറും രണ്ട് മാസമേ വേണ്ടിവന്നുള്ളൂ വില 55,000 രൂപ കടക്കാന്‍.

റഷ്യ - യുക്രെയ്ന്‍, ഗാസ വിഷയത്തില്‍ ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷങ്ങള്‍ വീണ്ടും കനക്കുന്നതും ചൈനയിലും ഇന്ത്യയിലും ഡിമാന്‍ഡ് കൂടുന്നതും പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോളതലത്തില്‍ പ്രിയമേറുന്നതുമാണ് സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.