പാലസ്തീനെ അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍: പ്രതിഷേധിച്ച് ഇസ്രയേല്‍; നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിച്ചു

പാലസ്തീനെ അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍: പ്രതിഷേധിച്ച് ഇസ്രയേല്‍; നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിച്ചു

മാഡ്രിഡ്: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. നോര്‍വേ, അയര്‍ലന്‍ഡ്, സ്പെയിന്‍ എന്നി രാജ്യങ്ങളാണ് പാലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചത്.

യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ വിമര്‍ശിച്ച ഇസ്രയേല്‍ നോര്‍വേ, അയര്‍ലന്‍ഡ് എന്നി രാജ്യങ്ങളില്‍ നിന്ന് സ്വന്തം അംബാസഡര്‍മാരെ തിരിച്ചു വിളിച്ചു. തീവ്രവാദം പ്രതിഫലം നല്‍കുന്നുവെന്ന സന്ദേശമാണ് അയര്‍ലന്‍ഡും നോര്‍വേയും പാലസ്തീനും ലോകത്തിനും നല്‍കുന്നതെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി കാറ്റ്സ് പറഞ്ഞു.

സ്പെയ്‌നും സമാന രീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ അവിടെ നിന്നും അംബാസഡര്‍മാരെ തിരിച്ചു വിളിക്കുമെന്നും അദേഹം വ്യക്തമാക്കി. പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ ഗാസയില്‍ കുടുങ്ങി കിടക്കുന്ന ഇസ്രയേല്‍ ബന്ദികളെ തിരികെ ലഭിക്കില്ലെന്ന് കാറ്റ്‌സ് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.