ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയൊരു വിചിത്രമായ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
'ഒരു ദൗത്യം നിറവേറ്റാനായി തന്നെ ദൈവം അയച്ചതാണ്' എന്നാണ് മോഡി ഇക്കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
താന്‍ ജീവശാസ്ത്ര പരമായി ജനിച്ചതല്ല എന്നും മറിച്ച്, ഒരു ദൗത്യം നിറവേറ്റാന്‍ ദൈവത്താല്‍ അയച്ചതാണെന്നുമാണ് നരേന്ദ്ര മോഡി അവകാശപ്പെടുന്നത്.
'ഞാന്‍ ജനിച്ചത് ജൈവികമായിട്ടല്ലെന്ന് എനിക്ക് ബോധ്യമുണ്ട്. ദൈവം എന്നെ അദേഹത്തിന്റെ ജോലി ചെയ്യാന്‍ അയച്ചതിനാല്‍ എനിക്ക് ഈ ഊര്‍ജം ലഭിക്കുന്നു' എന്നായിരുന്നു എന്തുകൊണ്ടാണ് താങ്കള്‍ക്ക് തിരക്കുകള്‍ക്കിടയിലും തളര്‍ച്ച തോന്നാത്തത് എന്ന ചോദ്യത്തിന് മോഡി നല്‍കിയ മറുപടി.
അതേസമയം താന്‍ ഇതുവരെ ദൈവത്തെ കണ്ടിട്ടില്ലെന്നും മറ്റുള്ളവരെപ്പോലെ താനും ദൈവത്തെ വിശ്വാസത്തോടെ ആരാധിക്കുന്നു എന്നും മോഡി പറയുന്നുണ്ട്. അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് അദേഹത്തിനെതിരെ പരിഹാസവുമായി എത്തിയിരിക്കുന്നത്.
മോഡി പറഞ്ഞ ദൈവം നിയോഗിച്ച ദൗത്യം ഗുജറാത്ത് കലാപം, മുസ്ലീം കൂട്ടക്കൊല, മണിപ്പൂരിലെ കൊലപാതകങ്ങള്‍ എന്നിവയാണോ എന്നാണ് എക്സില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ജവഹര്‍ സിര്‍കര്‍ ചോദിക്കുന്നത്. താന്‍ മുസ്ലീം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല എന്ന് ഈ അഭിമുഖത്തിലും നരേന്ദ്ര മോഡി ആവര്‍ത്തിക്കുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. മെയ് 25 നാണ് ആറാം ഘട്ടം. ജൂണ്‍ ഒന്നിന് ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് ഫല പ്രഖ്യാപനം. തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലേറാം എന്ന ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.