കാൻബെറ: ഓസ്ട്രേലിയയിൽ ആശങ്ക പരത്തി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിതീകരിച്ചു. ഓസ്ട്രേലിയയിൽ നിന്ന് ഏതാനും ആഴ്ചകൾ മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയെ ഇന്ത്യയിൽ പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. വിക്ടോറിയ നഗരത്തിലാണ് ഏവിയൻ ഇൻഫ്ലുവൻസ എ (H5N1) അണുബാധ സ്ഥിരീകരിച്ചത്. ഓസ്ട്രേലിയയിലെ ആദ്യത്തെ കേസാണിത്.
പക്ഷിപ്പനി മനുഷ്യരിലേക്ക് പകർന്നതായി ഇതുവരെ റിപ്പോർട്ടുകൾ ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിക്ടോറിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കുറാവണെന്നും പ്രസ്താവനയിൽ പറയുന്നു.
മാർച്ചിലാണ് രോഗം റിപ്പോർട്ട് ചെയ്ത കുട്ടി ഇന്ത്യയിലെത്തിയത്. പിന്നാലെ ഗുരുതരമായ അണുബാധ ഉണ്ടായെന്നും ഏറെ നാളത്തെ ചികിത്സയ്‌ക്കൊടുവിൽ ഭേദമായെന്നും വൃത്തങ്ങൾ അറിയിച്ചു. വിക്ടോറിയ ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മനുഷ്യനിലും പക്ഷിപ്പനി സ്ഥിരീകരിച്ച വിവരം ആരോഗ്യ വകുപ്പ് പുറത്തുവിടുന്നത്.
മുട്ട ഫാമിൽ കോഴികൾ ഒന്നടങ്കം ചത്തൊടുങ്ങിയതോടെ നടത്തിയ പഠനത്തിലാണ് ഫാമിൽ ഏവിയൻ ഇൻഫ്ലുവൻസ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. H7N7 വകഭേദമാണ് ഇതിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട H5N1 വകഭേദത്തിൽ നിന്ന് വ്യത്യസ്തമാണിത്. ആഗോളതലത്തിൽ ആശങ്ക പരത്തുന്ന H5N1 മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന് തെളിവൊന്നുമില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.