അബുജ: നൈജീരിയയിൽ നിന്ന് വീണ്ടും ഒരു വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി. യോല രൂപതയിലെ വൈദികൻ ഫാദർ ഒലിവർ ബൂബയെയാണ് അവസാനമായി തട്ടിക്കൊണ്ടു പോയത്. അഞ്ച് മാസത്തിനിടെ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടു പോകുന്ന അഞ്ചാമത്തെ വൈദികനാണ് ഫാ. ഒലിവർ ബൂബ.
ഫാ. ഒലിവർ ബൂബയെ എത്രയും വേഗം സുരക്ഷിതമായി മോചിപ്പിക്കണമെന്ന് നൈജീരിയൻ കത്തോലിക്കാ രൂപതയുടെ ലോക്കൽ ഓർഡിനറി ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ പറഞ്ഞു. ഞങ്ങളുടെ സഹോദരനായ ഫാദർ ഒലിവർ ബൂബയെ തട്ടിക്കൊണ്ടുപോയവരുടെ കൈകളിൽ നിന്ന് വേഗത്തിൽ മോചിപ്പിക്കുന്നതിനായി പുരോഹിതരുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ ശക്തമായ മധ്യസ്ഥതയിൽ നമുക്ക് പ്രാർഥിക്കാെമെന്ന് ബിഷപ്പ് മംസ പറഞ്ഞു. മെയ് 15 ന് തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഫാ. ബേസിൽ ഗ്ബുസുവോയെയും ബിഷപ്പ് അനുസ്മരിച്ചിരുന്നു.
വിവേചനരഹിതമായ ആക്രമണങ്ങളും മോചനദ്രവ്യം ലക്ഷ്യം വച്ചുകൊണ്ടുള്ള തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങൾ നടത്തുന്ന സംഘങ്ങളും നൈജീരിയയിൽ പതിവായിരിക്കുകയാണ്. നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009 ൽ ബോക്കോ ഹറാം കലാപം ആരംഭിച്ചത് മുതൽ രാജ്യത്ത് അരക്ഷിതാവസ്ഥ അനുഭവിക്കുകയാണ്.
ആഫ്രിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ ഈ സംഘം രാഷ്ട്രീയ മതഭേദങ്ങളില്ലാതെ സാധാരണക്കാരെയുൾപ്പടെ എല്ലാവർക്കും നേരെ ആക്രമണങ്ങൾ നടത്തുന്നു. ഫുലാനി മിലിഷ്യ എന്ന് അറിയപ്പെടുന്ന മുസ്ലീം ഭൂരിപക്ഷമായ ഫുലാനി ഇടയന്മാരുടെ തീവ്രവാദ സംഘടനയുടെ ആക്രമണങ്ങൾ കൂടിയായപ്പോൾ രാജ്യത്തെ അരക്ഷിതാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.