ദുബായ്: ദുബായ് അല്‍ ഖയില്‍ റോഡില്‍ മൂന്ന് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു. പെട്ടെന്ന് റോഡ് ലൈന്‍ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലൈന്‍ മാറാന്‍ ശ്രമിച്ച ബസ് മറ്റ് രണ്ടു ബസുകളില്‍ ചെന്നിടിക്കുകയായിരുന്നു. ദുബായ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
അശ്രദ്ധമായി വാഹനമോടിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് വഴി വയ്ക്കുന്നതെന്ന് ഗതാഗത വിഭാഗം പോലീസ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഖ് മുഹൈർ അല്‍ മസൊറി പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.