ക്രൈസ്തവമതത്തിനെതിരായ ​ഗാനങ്ങളും ധാർമികത നഷ്ടമാക്കുന്ന സിനിമകളും ; വിമർശനവുമായി ബിഷപ്പ് ജോസഫ് കരിയില്‍

ക്രൈസ്തവമതത്തിനെതിരായ ​ഗാനങ്ങളും ധാർമികത നഷ്ടമാക്കുന്ന സിനിമകളും ; വിമർശനവുമായി  ബിഷപ്പ് ജോസഫ് കരിയില്‍

തിരുവനന്തപുരം: ആനുകാലിക സിനികൾ സമൂഹത്തിന് നൽകുന്ന സന്ദേശമെന്തെന്ന ആശങ്ക പ്രകടിപ്പിച്ച് ബിഷപ്പ് ജോസഫ് കരിയില്‍. ക്രിസ്തീയ മൂല്യങ്ങൾക്കെതിരായ പാട്ടുകൾ, കുടുംബ ജീവിതങ്ങൾക്കെതിരായ കഥകൾ, അടിയും പിടിയും കൊലപാതകവും നടത്തുന്ന സിനിമകൾ അതിനെയെല്ലാം യുവജനങ്ങൾ ഏറ്റെടുക്കുന്നത് നല്ലതല്ലെന്ന് ബിഷപ്പ പറഞ്ഞു. കൊച്ചിയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിഷപ്പിന്റെ വിമർശനം.

"ഈ സിനിമകൾ എന്ത് സന്ദേശമാണ് നൽകുന്നത്. ചില സിനിമകളിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ്. കുട്ടികളായ നിങ്ങളോട് നമുക്കിപ്പോളൊരു പാട്ടുപാടാമെന്ന് പറഞ്ഞാൽ നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഇപ്പോളിറങ്ങിയ ഏതെങ്കിലും സിനിമയിലെ ഹിറ്റ് പാട്ട് പറയും. അത് ക്രൈസ്തവ വിശ്വാസത്തിനെതിരാണെന്ന് നിങ്ങൾക്കറിയുമോ"യെന്നും ‍ഡോ. ജോസഫ് കരിയിൽ ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.