മിസോറാമില്‍ ക്വാറി തകര്‍ന്ന് 15 മരണം; നിരവധി പേരെ കാണാതായി: കനത്ത മഴ തുടരുന്നു

മിസോറാമില്‍ ക്വാറി തകര്‍ന്ന് 15 മരണം; നിരവധി പേരെ കാണാതായി: കനത്ത മഴ തുടരുന്നു

ഐസ്വാള്‍: മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ ക്വാറി തകര്‍ന്ന് 15 മരണം. കരിങ്കല്‍ ക്വാറിയില്‍ നടന്ന അപകടത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ കണ്ടത്താനും രക്ഷിക്കാനുമുള്ള ശ്രമം തുടരുകയാണ്.

മരിച്ചവരില്‍ ഏഴ് പേര്‍ പ്രദേശവാസികളും മൂന്ന് പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരുമാണെന്ന് ഡിജിപി അനില്‍ ശുക്ല പറഞ്ഞു. അതേസമയം സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യ സര്‍വീസുകള്‍ക്ക് പുറമെയുള്ള എല്ലാ സര്‍ക്കാര്‍ ജീനവക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. ഐസ്വാള്‍ പട്ടണത്തിന്റെ തെക്കന്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മെല്‍ത്തമിനും ഹ്ലിമെനിനും ഇടയിളാണ് അപകടം. നിരവധി പേര്‍ കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്നും കാണാതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം റിമാല്‍ ചുഴലിക്കാറ്റിന്റെ ഫലമായി സംസഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്. നിരവധി അന്തര്‍സംസ്ഥാന ഹൈവേകളും മണ്ണിടിച്ചിലില്‍ തടസപ്പെട്ടു.

ഹന്തറില്‍ ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. അന്തര്‍ സംസ്ഥാന പാതകളിലും മണ്ണിടിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് മിസോറാമിന് പുറം ലോകവുമായുള്ള ബന്ധം നഷ്ടടപ്പെട്ടിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.