സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും; ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും; ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

വാഷിം​ഗ്ടൺ: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം രണ്ടാം തവണയും മാറ്റിവച്ചു. ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നതിനിടെ അവസാന നിമിഷത്തിലാണ് സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് മാറ്റിയത്.

പേടകം കുതിക്കാൻ മൂന്ന് മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കേയാണ് വിക്ഷേപണം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. സ്റ്റാർലൈനറിന്റെ പ്രഥമ മനുഷ്യ ദൗത്യമാണ് മാറ്റിവച്ചിരിക്കുന്നത്. സുനിതാ വില്യംസും അമേരിക്കൻ ബഹിരാകാശ യാത്രികനായ ബുഷ് വിൽമോറുമായിരുന്നു യാത്രികർ. പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ മെയ് ആറിനും വിക്ഷേപണം മാറ്റി വച്ചിരുന്നു. അന്നും വിക്ഷേപണത്തിന് തൊട്ടുമുൻപ് സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. നേരത്തെ 2019 ൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ക്രൂവില്ലാതെ സ്റ്റാർലൈനർ അയക്കാനുള്ള ബോയിങിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. സോഫ്റ്റ്‌വെയർ, എഞ്ചിനീയറിംഗ് തകരാറുകളാണ് അന്നും വില്ലനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.