ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. തിരഞ്ഞെടുപ്പ് ഫലത്തെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇന്ത്യ സഖ്യം അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപിയും കമ്മീഷന് മുന്നിലെത്തി.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് അനുകൂലമാണെങ്കിലും 295 സീറ്റിലധികം നേടി വിജയിക്കുമെന്നാണ് ഇന്ത്യ സഖ്യം പറയുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണമെന്നും അതിന് ശേഷം മാത്രമേ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണാവു എന്നും ഇന്ത്യ സഖ്യം നേതാക്കള്‍ ആവശ്യപ്പെട്ടു. ഫോം 17 സിയില്‍ ബൂത്ത് തിരിച്ചുള്ള വോട്ടിങ്് കണക്കുകള്‍ ലഭ്യമാക്കണമെന്നും അവര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ജില്ലാ മജിസ്‌ട്രേട്ടുമാരെ വിളിച്ച് അമിത് ഷാ ഭീഷണിപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇന്നലെ ആരോപിച്ചിരുന്നു. 150 പേരെ വിളിച്ച വിവരം അറിഞ്ഞെന്ന ആരോപണത്തില്‍ കമ്മീഷന്‍ ജയറാം രമേശിനോട് വിശദാംശങ്ങള്‍ തേടുകയും ചെയ്തു.
അതേസമയം തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്നും കമ്മീഷന്‍ തന്നെ ശരിയല്ലെന്നും ഇന്ത്യ സഖ്യം പ്രചരിപ്പിക്കുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. എക്‌സിറ്റ് പോള്‍ ഫലത്തിന്റെ പേരിലും അപമാനിക്കാന്‍ ശ്രമം നടക്കുകയാണെന്ന് നേതാക്കള്‍ കമ്മീഷനെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.