ആകെ വോട്ടു ചെയ്തത് 64.2 കോടിയാളുകള്‍; 31.2 കോടി വനിതകള്‍: ഫല പ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ആകെ വോട്ടു ചെയ്തത് 64.2 കോടിയാളുകള്‍; 31.2 കോടി വനിതകള്‍: ഫല പ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും അദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ വോട്ടു ചെയ്തു. ഇത് ലോക റെക്കോര്‍ഡാണ്. ജമ്മു കാശ്മീരില്‍ ഉള്‍പ്പെടെ ഉയര്‍ന്ന പോളിങാണ് രേഖപ്പെടുത്തിയത്. വനിതാ പങ്കാളിത്തത്തിലും റെക്കോര്‍ഡാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വോട്ടെടുപ്പിലെ വനിതാ പങ്കാളിത്തത്തെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ 31.2 കോടി വനിതകള്‍ വോട്ടു ചെയ്തു. വനിതാ പങ്കാളിത്തത്തിലും റെക്കോര്‍ഡാണ്. വോട്ടു രേഖപ്പെടുത്തിയ എല്ലാവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സല്യൂട്ട് നല്‍കുന്നു. സംഭവ ബഹുലമായ വോട്ടെടുപ്പ് കാലം കഴിഞ്ഞു. സംതൃപ്തമായ ദൗത്യമായിരുന്നുവെന്ന് രാജീവ് കുമാര്‍ പറഞ്ഞു.

ജനങ്ങള്‍ വോട്ടു ചെയ്യാന്‍ ഉത്സാഹം കാട്ടിയതിന്റെ തെളിവാണിത്. ചില ആരോപണങ്ങള്‍ വേദനിപ്പിച്ചു. മണിപ്പൂരിലടക്കം വലിയ സംഘര്‍ഷങ്ങളില്ലാതെ തിരഞ്ഞെടുപ്പ് നടന്നു. 1054 കോടി രൂപ, 2198 കോടിയുടെ സൗജന്യ വസ്തുക്കള്‍, 868 കോടിയുടെ മദ്യം എന്നിവ പിടിച്ചെടുത്തു. ജമ്മു കാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമായതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.