മെക്‌സിക്കോയ്ക്ക് വനിതാ പ്രസിഡന്റ്; ചരിത്രം തിരുത്തി ക്ലൗഡിയ ഷെയിൻബോം

മെക്‌സിക്കോയ്ക്ക് വനിതാ പ്രസിഡന്റ്; ചരിത്രം തിരുത്തി ക്ലൗഡിയ ഷെയിൻബോം

മെക്സിക്കോ സിറ്റി: മെക്സിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡ് നേടി ക്ലൗഡിയ ഷെയിൻബാം അധികാരത്തിലേക്ക്. ഭരണ കക്ഷിയായ മൊറേന പാർട്ടിയുടെ പ്രതിനിധിയാണ് ക്ലൗഡിയ. തെരഞ്ഞെടുപ്പിൽ വിജയിച്ച ക്ലൗഡിയ ഇതോടെ മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകും. പ്രധാന എതിരാളിയും ബിസിനസ് സംരംഭകയുമായ സൊഷീറ്റിൽ ഗാൽവേസിനെതിരെ 30 ശതമാനം ലീഡ് നേടിയാണ് ക്ലൗഡിയയുടെ മുന്നേറ്റം.

തന്റെ മുൻഗാമിയും നിലവിലെ പ്രസിഡന്റുമായ ആന്ദ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന് പകരക്കാരിയായാണ് ക്ലൗഡിയ അധികാരത്തിലെത്തുക. മുൻ ഊർജ്ജ ശാസ്ത്രജ്ഞ കൂടിയായ ക്ലൗഡിയ ഒബ്രഡോറിന്റെ പാതയിലൂടെ രാജ്യത്തിന്റെ വികസനം മുൻനിർത്തിയുള്ള ഭരണം കാഴ്ചവെക്കുമെന്നാണ് വിജയത്തിൽ പ്രതികരിച്ചത്.

പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുമുൻപ് മെക്സിക്കോസിറ്റിയുടെ വനിതാ മേയർ ആയിരുന്നു ക്ലൗഡിയ. വളരെ ശക്തമായ അധികാരസ്ഥാനമായി കണക്കാക്കപ്പെടുന്ന മേയർ പദവിയാണ് ക്ലൗഡിയയ്‌ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കും വഴി തുറന്നത്. മുൻപ് വനിതകൾക്ക് വോട്ടവകാശം പോലും ഇല്ലായിരുന്ന രാജ്യത്തെ നയിക്കാൻ ഒരു വനിതാ പ്രസിഡന്റ് അധികാരമേൽക്കുമ്പോൾ മെക്സിക്കൻ ജനതയും ആവേശത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.