ഒപ്പത്തിനൊപ്പം: എന്‍ഡിഎ 244, ഇന്ത്യ മുന്നണി 244; വരാണസിയില്‍ മോഡി 6000 വോട്ടുകള്‍ക്ക് പിന്നില്‍: കേരളത്തില്‍ യുഡിഎഫ് തന്നെ

ഒപ്പത്തിനൊപ്പം: എന്‍ഡിഎ 244, ഇന്ത്യ  മുന്നണി 244; വരാണസിയില്‍ മോഡി 6000 വോട്ടുകള്‍ക്ക് പിന്നില്‍: കേരളത്തില്‍ യുഡിഎഫ് തന്നെ

ന്യൂഡല്‍ഹി: വാശിയേറിയ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടക്കത്തില്‍ എന്‍ഡിഎ നേടിയ ലീഡ് കുറഞ്ഞു. മൂന്നൂറ് കടന്ന എന്‍ഡിഎ ഇപ്പോള്‍ 244 സീറ്റിലെത്തി.

ശക്തമായ പോരാട്ടം കാഴ്ച വച്ച് ഇന്ത്യ മുന്നണിയും 244 ല്‍ എത്തി എന്‍ഡിഎയെ ഞെട്ടിച്ചിരിക്കുകയാണ്. വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇപ്പോള്‍ 6000 വോട്ടുകള്‍ക്ക് പിന്നിലാണ് എന്നതാണ് ശ്രദ്ധേയം.

കേരളത്തില്‍ യുഡിഎഫ് തന്നെ ലീഡ് ചെയ്യുന്നു. യുഡിഎഫ് ഇപ്പോള്‍ 14 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് അഞ്ചിലും എന്‍ഡിഎ തൃശൂരിലും ലീഡ് ചെയ്യുന്നു. നാലായിരത്തിലധികം വോട്ടുകള്‍ക്കാണ് തൃശൂരില്‍ സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്.

ബിജെപിക്ക് മികച്ച ജയമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിരുന്നതെങ്കിലും എക്സിറ്റ് പോളുകളെ തള്ളി ജനവിധി അനുകൂലമാകുമെന്നാണ് ഇന്ത്യാ സഖ്യം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ അവകാശവാദം.

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ആകെ 194 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. 72.07% ആയിരുന്നു പോളിങ്.ഒഡീഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.