ഞെട്ടിച്ച് സുരേഷ് ഗോപി: ലീഡ് 20,000 കടന്നു; ഇത്തവണ തൃശൂര്‍ എടുത്തേക്കും

ഞെട്ടിച്ച് സുരേഷ് ഗോപി: ലീഡ് 20,000 കടന്നു;  ഇത്തവണ തൃശൂര്‍ എടുത്തേക്കും

തൃശൂര്‍: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി വ്യക്തമായ ലീഡ് നിലയിലേക്ക്. നിലവില്‍ 20,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുരേഷ് ഗോപി മുന്നിലാണ്.

തുടക്കത്തില്‍ എല്‍ഡിഎഫും പിന്നീട് യുഡിഎഫും ലീഡ് ചെയ്ത മണ്ഡലത്തില്‍ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപ് ലീഡ് ഉയര്‍ത്തുകയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ വിജയിച്ചപ്പോള്‍ സിപിഐ രണ്ടാം സ്ഥാനത്തായി.

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതോടെയാണ് സഹോദരനായ കെ.മുരളീധരന്‍ വടകര വിട്ട് തൃശൂരില്‍ കോണ്‍ഗ്രസിനായി മത്സരിക്കാനെത്തിയത്. മുന്‍ മന്ത്രിയും നാട്ടുകാരനുമായ സുനില്‍ കുമാറിനെ എല്‍ഡിഎഫ് രംഗത്തിറക്കിയതോടെ കടുത്ത പോരാട്ടമാണ് നടന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.