റഷ്യയില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും: നടപടികള്‍ ആരംഭിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

റഷ്യയില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും: നടപടികള്‍ ആരംഭിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബര്‍ഗിലെ നദിയില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

അപകടത്തില്‍പ്പെട്ട് രക്ഷപ്പെട്ട വിദ്യാര്‍ഥിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളുമായും ജില്ല ഭരണകൂടവുമായും കോണ്‍സുലേറ്റ് ബന്ധപ്പെടുന്നുണ്ട്. റഷ്യയിലെ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മഹാരാഷ്ട്രയിലെ ജല്‍ഗാവി സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേരടങ്ങുന്ന സംഘം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പുഴയില്‍ ഇറങ്ങിയവരില്‍ ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു. ഇതോടെ ഒപ്പമുണ്ടായിരുന്ന നാല് പേരും രക്ഷപ്പെടുത്താന്‍ പുഴയിലേക്ക് എടുത്ത് ചാടിയതോടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും ഒരാളെ മാത്രമെ രക്ഷപ്പെടുത്താന്‍ സാധിച്ചുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.