മാര്‍ തോമാ സ്ലീഹാ കത്തീഡ്രലില്‍ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുന്നാള്‍

 മാര്‍ തോമാ സ്ലീഹാ കത്തീഡ്രലില്‍ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുന്നാള്‍

ചിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍ തോമാ സ്ലീഹാ കത്തീഡ്രലില്‍ കുടുംബ പ്രേക്ഷിതയായ വി. മറിയം ത്രേസ്യായുടെ തിരുന്നാള്‍ ഭകതി പൂര്‍വം ജൂണ്‍ ഒന്‍പത് ഞായറഴ്ച രാവിലെ പത്തിന് ആഘോഷമായ പാട്ടുകുര്‍ബാനയോടെ ആചരിക്കുന്നു. തൃശൂര്‍ രൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് ടോണി നീലങ്കാവ് മുഖ്യ കാര്‍മികനായ ദിവ്യബലിക്ക് കത്തീഡ്രല്‍ വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി , വികാരി ജനറല്‍ ഫാ. ജോണ്‍ മേലേപ്പുറം, അസി. വികാരി ഫാ. ജോയല്‍ പയസ് എന്നിവര്‍ സഹകാര്‍മികര്‍ ആയിരിക്കും.

1876 ഏപ്രില്‍ 26 ന് പുത്തന്‍ചിറയില്‍ ജനിച്ച വിശുദ്ധ മറിയം ത്രേസ്യാ ഹോളി ഫാമിലി എന്ന സന്യാസ സമൂഹത്തിന് തുടക്കം കുറിച്ചു. 1926 ജൂണ്‍ എട്ടിന് കാലം ചെയ്ത വിശുദ്ധയെ വി. ജോണ്‍ പോള്‍ മാര്‍പ്പാപ്പ 2000 എപ്രില്‍ ഒന്‍പതിന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2019 ഒക്ടോബര്‍ പതിമൂന്നിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വാഴത്തപ്പെട്ട മറിയം ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

ദിവ്യബലിയ്ക്ക് ശേഷം ചെണ്ട മേളങ്ങളും മൂത്തുകുടകളുമേന്തി വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ഉണ്ടായിരിക്കും. പ്രദക്ഷിണത്തിന് ശേഷം എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് തിരുന്നാള്‍ കോര്‍ഡ്രിനേറ്റര്‍ന്മാരായ ഡേവിസ് കൈതാരത്ത്, മില്ലീ തിരുത്തിക്കര, സാന്‍ജോ തുളുവത്ത് എന്നിവര്‍ അറിയിച്ചു.

എല്ലാ വിശ്വാസികളും ഈ തിരുന്നാളില്‍ ഭക്തിപൂര്‍വം പങ്കെടുത്ത് വിശുദ്ധയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കണമെന്ന് വികാരി ഫാ. തോമസ് കടുകപ്പിള്ളിയും അസി. വികാരി ഫാ. ജോയല്‍ പയസും അഭ്യര്‍ത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.