അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് മാലിന്യം നീക്കാനെത്തിയ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത് കോടികള്‍ വിലയുള്ള കൊക്കെയ്ന്‍

അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് മാലിന്യം നീക്കാനെത്തിയ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത് കോടികള്‍ വിലയുള്ള കൊക്കെയ്ന്‍

ഫ്ളോറിഡ: അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് മാലിന്യം നീക്കാനുള്ള ശ്രമത്തിനിടെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത് കോടികള്‍ വിലയുള്ള കൊക്കെയ്ന്‍. കടലില്‍ നൂറ് അടിയോളം താഴ്ചയിലാണ് ഒരു ഡസനറിലേറെ കൊക്കെയ്ന്‍ പാക്കറ്റുകള്‍ കണ്ടെത്തിയത്. ഏകദേശം 25 കിലോയാണ് മയക്കുമരുന്നിന്റെ ഭാരം. ഫ്ളോറിഡയിലെ കീ വെസ്റ്റിന് സമീപമാണ് സംഭവം.

കീ ലാര്‍ഗോയിലെ റെയിന്‍ബോ പവിഴപ്പുറ്റുകള്‍ക്ക് സമീപത്തായുള്ള ഡൈവിംഗ് സെന്ററിലാണ് സംഭവം. മാലിന്യം നിറച്ച ബാഗുകള്‍ക്ക് സമീപത്തായാണ് മയക്കുമരുന്ന് അടങ്ങിയ പൊതികള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. ഓരോ പാക്കറ്റുകളും സൂക്ഷ്മമായി പൊതിഞ്ഞ് പ്രത്യേക രീതിയില്‍ മാര്‍ക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. നീല നിറത്തില്‍ പാക്കറ്റുകളുടെ മേലെ മാര്‍ക്ക് ചെയ്തിരിക്കുന്ന അക്ഷരങ്ങള്‍ ഏതെങ്കിലും രീതിയിലുള്ള കോഡായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.

കണ്ടെത്തിയ ലഹരി വസ്തുക്കള്‍ യുഎസ് അതിര്‍ത്തി പെട്രോളിംഗ് സംഘത്തിന് കൈമാറിയതായി കൗണ്ടി ഷെരീഫ് വിശദമാക്കി. നേരത്തെ ഫ്ളോറിഡ കീസില്‍ ബീച്ചിലെത്തിയ സഞ്ചാരി ഏകദേശം ഒരു ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ഏകദേശം 30 കിലോ കൊക്കെയ്ന്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടലിനടയില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.