എഎഫ്സി ചാമ്പ്യന്‍സ് ലീഗ് വിജയം: അല്‍ ഐന്‍ എഫ്സി ടീമിനെയും പിന്നണി പ്രവര്‍ത്തകരെയും സ്വീകരിച്ച് യു.എ.ഇ പ്രസിഡന്റ്

എഎഫ്സി ചാമ്പ്യന്‍സ് ലീഗ് വിജയം: അല്‍ ഐന്‍ എഫ്സി ടീമിനെയും പിന്നണി പ്രവര്‍ത്തകരെയും സ്വീകരിച്ച് യു.എ.ഇ പ്രസിഡന്റ്

അല്‍ ഐന്‍ എഫ്സി ടീമംഗങ്ങള്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പം (ഇടത്), ക്ലബിന്റെ മെഡിക്കല്‍ പങ്കാളിയായ ബുര്‍ജീലിന്റെ സ്ഥാപകന്‍ ഡോ. ഷംഷീര്‍ വയലില്‍ യുഎഇ പ്രസിഡന്റിന് ആശംസ നേരുന്നു (വലത്).

അബുദാബി: 2024ലെ എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ യു.എ.ഇക്ക് അഭിമാന വിജയം സമ്മാനിച്ച അല്‍ ഐന്‍ ഫുട്ബോള്‍ ടീമിനെയും പിന്നണി പ്രവര്‍ത്തകരെയും ആദരിച്ച് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. തിളങ്ങുന്ന വിജയത്തില്‍ ടീമിനെ അഭിനന്ദിക്കാനായി അബുദാബി ഖസര്‍ അല്‍ ബഹറിലാണ് പ്രത്യേക സ്വീകരണം ഒരുക്കിയത്.

ടീമിലെ കളിക്കാരെയും പിന്നണി പ്രവര്‍ത്തകരെയും യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചു. ടൂര്‍ണമെന്റിലുടനീളമുള്ള ടീമിന്റെ അസാധാരണമായ പ്രകടനത്തെയും യു.എ.ഇയെ പ്രതിനിധീകരിച്ച് വിജയം കൈവരിക്കാന്‍ കാരണമായ പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

കളിക്കാര്‍, ക്ലബ് ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരാണ് സ്വീകരണത്തില്‍ പങ്കെടുത്തത്. ക്ലബിന്റെ മെഡിക്കല്‍ പങ്കാളിയായ ബുര്‍ജീലിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലും സംഘത്തില്‍ ഉണ്ടായിരുന്നു. അബുദാബി ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് ഹസ ബിന്‍ സായിദ് അല്‍ നഹ്യാനടക്കമുള്ള പ്രമുഖരും ടീമിനെ അഭിനന്ദിക്കാനായി എത്തി.

രാജ്യത്തെ കായിക, യുവജന മേഖലയ്ക്ക് യു.എ.ഇ പ്രസിഡന്റ് നല്‍കുന്ന പിന്തുണയുടെ ഫലമാണ് അല്‍ ഐന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ നേട്ടമെന്ന് ടീമംഗങ്ങള്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.