ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിന്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമായി. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ തങ്ങള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ കൈകാര്യം ചെയ്യും. അമിത് ഷാ തന്നെയാണ് ആഭ്യന്തര മന്ത്രി. രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും തുടരും. ധനകാര്യ വകുപ്പ് നിര്‍മല സീതാരാമന് തന്നെ. എസ്. ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. അതോടൊപ്പം നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതം, അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയും ഉപരിതല ഗതാഗത സഹമന്ത്രിമാരായി തന്നെ തുടരുകയും ചെയ്യും.
സുപ്രധാന വകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കൃഷി -ശിവരാജ് സിങ് ചൈഹാന്‍
നഗരവികസനം, ഊര്‍ജം- മനോഹര്‍ ലാല്‍ ഖട്ടര്‍
ഊര്‍ജം (സഹമന്ത്രി)- ശ്രീ പദ് നായിക്
വാണിജ്യം- പിയൂഷ് ഗോയല്‍
ആരോഗ്യം - ജെ.പി നഡ്ഡ
വിദ്യാഭ്യാസം- ധര്‍മേന്ദ്ര പ്രധാന്‍
ചെറുകിട വ്യവസായം- ജിതിന്‍ റാം മാഞ്ചി
റെയില്‍വേ, വാര്‍ത്താ വിതരണം- അശ്വിനി വൈഷ്ണവ്
വ്യോമയാനം - രാം മോഹന്‍ നായിഡു
സാംസ്‌കാരികം-ടൂറിസം സഹമന്ത്രി - സുരേഷ് ഗോപി
ന്യൂനപക്ഷം, മത്സ്യബന്ധനം, മൃഗസംരക്ഷണം,
ക്ഷീരോല്‍പാദനം- ജോര്‍ജ് കുര്യന്‍
പെട്രോളിയം- ഹര്‍ദീപ് സിങ് പുരി
കായികം, യുവജനക്ഷേമം- ചിരാഗ് പാസ്വാന്‍
സ്റ്റീല്‍ - എച്ച്ഡി കുമാരസ്വാമി
തുറമുഖം- സര്‍ബാനന്ദ സോനോവാള്‍
മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മോഡി ആദ്യം ഒപ്പുവച്ചത് കിസാന്‍ നിധി പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലിലാണ്. ഇരുപതിനായിരം കോടി രൂപയോളമാണ് പി.എം കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് ഫയലില്‍ ഒപ്പുവച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ആദ്യം ഒപ്പിടുന്ന ഫയലായി പി.എം കിസാന്‍ നിധിയെ തിരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ കൃഷിയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കൂടുതല്‍ തീരുമാനങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.