യുഎഈ സമയം ഉച്ചകഴിഞ്ഞ് 2-ന് ഷാര്‍ജയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് സണ്‍ റൈസേര്സ് ഹൈദരാബാദിനെ നേരിടും.

യുഎഈ സമയം ഉച്ചകഴിഞ്ഞ് 2-ന് ഷാര്‍ജയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് സണ്‍ റൈസേര്സ് ഹൈദരാബാദിനെ നേരിടും.

ദുബായിയില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ്, കിങ്ങ്സ് എലെവെന്‍ പഞ്ചാബുമായി ഏറ്റുമുട്ടും. വൈകിട്ട് ആറിനാണ് മത്സരം.

പോയിന്റ്‌ നിലയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന മുംബൈയും ഹൈദരാബാദുമായുള്ള മത്സരം ആവേശകരമാകും. രണ്ടു വീതം കളികളില്‍ നിന്ന് ഇരു ടീമുകള്‍ക്കും നാലു വീതം പോയിറ്റുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റിന്‍റെ മികവിലാണ് മുംബൈ മൂന്നാം സ്ഥാനത്ത് നില കൊള്ളുന്നത്‌. മുംബൈ ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പരിക്ക് മാറി തിരിച്ചെത്തുന്ന നേതന്‍, ക്വാര്‍ട്ടറില്‍ ജെയിംസ്‌ പാറ്റിന്‍സണ് പകരം ടീമില്‍ എത്തുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. നിലവില്‍ മികച്ച ഫോമില്‍ ബൌള്‍ ചെയ്യുന്ന പാറ്റിന്‍സണേ മാറ്റുവാനുള്ള സാധ്യത കുറവാണ്. 

മുന്‍ നിര ബാറ്റ്സ്മാന്‍മാരില്‍ ക്രിസ്ടന്‍ ഡി കോക്ക് മാത്രമാണ് ഇനി ഫോമിലെത്താനുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം മികച്ച തുടക്കം നല്‍കാന്‍ ക്രിസ്ടന്‍ ഡി കൊക്കിനു സാധിച്ചാല്‍ മുംബൈയ്ക്കു കാര്യങ്ങള്‍ എള്ളുപ്പമാകും.

ഹൈദരാബാദ് നിരയില്‍ കഴിഞ്ഞമത്സരത്തില്‍ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം ആരെയുള്‍പ്പെടുത്തും എന്നത് നിര്‍ണായകമാകും. സന്ദീപ്‌ ശര്‍മയോ സിദ്ധാര്‍ത്ഥ കവ്ലോ ടീമില്‍ ഇടം കണ്ടേക്കാം. ക്യാപ്റ്റന്‍ ഡേവിഡ്‌ വാല്നര്‍ക്കു തന്റെ സ്വത:സിദ്ധമായ ആക്രമണ ബാറ്റിംഗ് പുറത്തെക്കാനാവുന്നില്ല എന്നതാണ് ടീം നേരിടുന്ന പ്രധാന പ്രതിസന്ധി. മുന്‍നിര ബാറ്റ്സ്മാന്മാര്‍ പെട്ടെന്ന് പുറത്തായാല്‍ ഇന്നിങ്ങ്സിനെ ബലപ്പെടുത്താന്‍ പോന്ന മധ്യനിര ബാറ്റ്സ്മാന്മാര്‍ ഇല്ല എന്നത് പ്രധാന പോരായ്മ.

ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരം മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്ങ്സിന് നിര്‍ണായകമാണ്. നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയിട്ടുള്ള ചെന്നൈയ്ക്ക് പഞ്ചാബിനെക്കാള്‍ മികച്ച വിജയ ശതമാനമാണ് ഉള്ളത്. ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണ വിജയിക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചു. ധോണിയ്ക്ക് പഞ്ചാബിനെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 150-ന് മുകളിലുള്ള സ്ട്രൈക്ക് റേറ്റില്‍ 5 അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പടെ 595 റണ്‍സാണ് ധോണി പഞ്ചാബിനെതിരെ നേടിയിട്ടുള്ളത്. എന്നാല്‍ ഓപ്പണ്‍ര്‍ ഷെയിന്‍ വാട്സണന്‍റെ നിരാശജനകമായ പ്രകടനവും കേദാര്‍ ജാദവിന്റെ ഔട്ട്‌ ഓഫ് ഫോമുമാണ് ചെന്നൈയെ അലട്ടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.